Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചികിത്സാഫണ്ടിൽ...

ചികിത്സാഫണ്ടിൽ തിരിമറി​; ബ്രാഞ്ച്​ സെക്രട്ടറിയെ പുറത്താക്കി

text_fields
bookmark_border
കാസർകോട്​: ചികിത്സാസഹായ ഫണ്ടിൽ തിരിമറി നടത്തിയതിന്​ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിയെ പുറത്താക്കി. പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി അബ്ദുറസാഖ് ചാലക്കോടിനെയാണ്​ പാർട്ടിയിൽനിന്ന്​ പുറത്താക്കിയത്​. പള്ളത്തടുക്ക പ്രദേശത്ത് അർബുദ ചികിത്സയിലായിരുന്ന രോഗിക്ക് പാർട്ടി സ്വരൂപിച്ചുനൽകാൻ തീരുമാനിച്ച ഫണ്ടിൽനിന്നാണ്​ തിരിമറി നടത്തിയത്​. സാമ്പത്തിക ക്രമക്കേടിന് പുറമെ ബ്രാഞ്ച് സെക്രട്ടറിയെന്ന നിലക്ക്​ സ്വന്തം ആവശ്യത്തിന്​ പണപ്പിരിവ്​ നടത്തിയതിനുമാണ്​ നടപടിയെന്ന്​ സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയ്യകണ്ടം പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story