Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വിദ്യാഭ്യാസനയം:...

ദേശീയ വിദ്യാഭ്യാസനയം: കേന്ദ്ര വാഴ്​സിറ്റിയിൽ വി.സിമാരുടെ സമ്മേളനം

text_fields
bookmark_border
നാ​ലി​ന്​ രാ​വി​ലെ ഒ​മ്പ​ത​ര​ക്ക്​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും കാ​സ​ർ​കോ​ട്​: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കാ​സ​ർ​കോ​ട്​ കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​നം ന​ട​ക്കും. മാ​ർ​ച്ച്​ മൂ​ന്ന്, നാ​ല്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​പ്പ​തോ​ളം വി.​സി​മാ​ർ പ​​ങ്കെ​ടു​ക്കും. നാ​ലി​ന്​ രാ​വി​ലെ ഒ​മ്പ​ത​ര​ക്ക്​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ. ​സു​ഭാ​സ്​ സ​ർ​ക്കാ​ർ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ർ​ലു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ ത​യാ​റാ​ക്കും. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും പു​റ​മെ രാ​ജ്യ​ത്തെ പ്ര​മു​ഖ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി.​സി​മാ​രും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​രും പ​​ങ്കെ​ടു​ക്കും. ര​ജി​സ്​​ട്രാ​ർ ഡോ. ​എ​ൻ. സ​ന്തോ​ഷ്​ കു​മാ​ർ, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഓ​ഫി​സ​ർ കെ. ​സു​ജി​ത്ത്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story