Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTദേശീയ ശാസ്ത്രദിനം
text_fieldsbookmark_border
കൊടുവള്ളി: കരുവൻപൊയിൽ ജി.എം.യു.പി സ്കൂളിൽ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഒരുക്കിയ 'ശാസ്ത്ര 22' പ്രദർശനം ശ്രദ്ധേയമായി. ശാസ്ത്രദിന സന്ദേശം, ശാസ്ത്ര ക്വിസ്, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, പോസ്റ്റർപ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. പരിപാടികൾ കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എൻ. മുഹമ്മദ്, എസ്.ആർ.ജി കൺവീനർ വി. ഷാഹിന, ടി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ.വി. ബീന സ്വാഗതവും ശാസ്ത്ര ക്ലബ് കൺവീനർ കെ.കെ. രഞ്ജിഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story