Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്ട്രനേതാക്കളെ...

രാഷ്ട്രനേതാക്കളെ കുറിച്ചുള്ള ചരിത്രഗ്രന്ഥം പുറത്തിറങ്ങി

text_fields
bookmark_border
ചേന്ദമംഗലൂർ: രാഷ്ട്രനേതാക്കളെ കുറിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി വിദ്യാർഥികൾ തയാറാക്കിയ ഗവേഷണ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് 1947 ഇന്ത്യ എന്ന പേരിൽ ചരിത്രഗ്രന്ഥം പുറത്തിറക്കി. എം.കെ.രാഘവൻ എം.പി പ്രകാശനം നിർവഹിച്ചു. മുൻ പ്രിൻസിപ്പൽ കൂട്ടിൽ മുഹമ്മദലി ആദ്യ പ്രതി ഏറ്റുവാങ്ങി. ജയിൻറ്സ് ക്ലബിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ചരിത്ര വക്രീകരണത്തിലൂടെ ഗോദ്സെയെപ്പോലും വാഴ്ത്തപ്പെടുന്ന കാലത്ത്, ഗാന്ധിയുടെ ഇന്ത്യയെ ഉയർത്തിക്കാണിക്കുന്ന വലിയ ഒരു സാംസ്കാരിക മുന്നേറ്റമായി വേണം ഈ ഗ്രന്ഥത്തെ കാണേണ്ടതെന്ന് കെ.ഇ.എൻ പറഞ്ഞു. ഡോ. വി.എം. സന്തോഷ് എഴുത്തുകാരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൗൺസിലർമാരായ സാറാ കൂടാരം, മധുമാസ്റ്റർ, ഗഫൂർ മാസ്റ്റർ, മാനേജർ, സുബൈർ കൊടപ്പന, പി.ടി.എ പ്രസിഡന്റ് കെ.പി.യു അലി, പി.ടി.കുഞ്ഞാലി, അജ്മൽ മുഈൻ, യു.പി. മുഹമ്മദലി, അബ്ദുൽ ജബ്ബാർ മാസ്റ്റർ, ബന്ന, അലവി അച്ചുതൊടുക എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിധികളായ ഹന അബ്ദുസ്സലാം, അഞ്ചൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വിഷൻ പദ്ധതിയിലേക്ക് സംഭാവനയായി സ്വരൂപിച്ച തുക പി.ടി.എ വൈസ് പ്രസിഡന്റ് ഉമർ പുതിയോട്ടിൽ മാനേജർ സുബൈർ കൊടപ്പനക്ക് കൈമാറി. ഇ. ഹസ്ബുള്ള പുസ്തക സമർപ്പണം നടത്തി. എ. അബൂബക്കർ സ്വാഗതവും എം.ടി. മുനീബ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story