Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:38 AM IST Updated On
date_range 1 March 2022 5:38 AM ISTശാസ്ത്ര പ്രദർശനമൊരുക്കി വിദ്യാർഥികൾ
text_fieldsbookmark_border
മുക്കം: തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെയും സുവോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ശാസ്ത്രപ്രദർശനം സംഘടിപ്പിച്ചു. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഊർജം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന ഫ്യൂച്ചർ ഹോം, കണ്ണാടിച്ചില്ലും ലേസർ ടോർച്ചും ഉപയോഗിച്ച് വീടിന് സുരക്ഷാ കവചം, സെഗിൻ ഫോം ബോർഡ് ടെസ്റ്റ്, മീൻ വളർത്തലും പച്ചക്കറികൃഷിയും ഒരു കുടക്കീഴിൽ ചെയ്തെടുക്കാവുന്ന ഇക്കോ ഫോണിക്, സിറിഞ്ചും വെള്ളവും ഉപയോഗിച്ചുള്ള ഹൈഡ്രോളിക് ഗേറ്റ് തുടങ്ങിയവ ശ്രദ്ധേയമായി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സലീന അധ്യക്ഷത വഹിച്ചു. ലിജോ ജോസഫ്, ഡൽന ഷാജു, ജമീമ, റഹ്മത്ത്, അവന്തിക, ഫർഹാന, അഷിന, ഫാത്തിമ ഹാദിയ, ആയിഷ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story