Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്ത്രകൗതുകങ്ങളുടെ...

ശാസ്ത്രകൗതുകങ്ങളുടെ ചെപ്പ് തുറന്ന് ശാസ്ത്ര ദിനാഘോഷം

text_fields
bookmark_border
ശാസ്ത്രകൗതുകങ്ങളുടെ ചെപ്പ് തുറന്ന് ശാസ്ത്ര ദിനാഘോഷം
cancel
ചാത്തമംഗലം: ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി എൻ.ഐ.ടി ചേനോത്ത് ഗവ. സ്കൂളിൽ ഒരുക്കിയ ശാസ്ത്ര പരീക്ഷണങ്ങൾ വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി. ഹോംലാബിൽ നേര​േത്ത ഒരുക്കിയ പരീക്ഷണ സാമഗ്രികൾ വിദ്യാലയത്തിൽ കൊണ്ടുവന്ന് സയൻസ് കോർണറിൽവെച്ച് കൊച്ചു ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. ശേഷം ഓരോ പരീക്ഷണത്തിന്റെയും പരീക്ഷണക്കുറിപ്പ് തയാറാക്കി സി.വി. രാമൻ ആൽബം നിർമിച്ചു. ശാസ്ത്ര പതിപ്പ് നിർമാണം, പ്രശ്നോത്തരി, ശാസ്ത്രം മധുരം പരിപാടികളും നടന്നു. തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ സോയിൽ സയൻസ് വിഭാഗം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സൂസൻ ജോൺ വിദ്യാർഥികളുമായി സംവദിച്ചു. ചേനോത്ത് ഗവ. സ്കൂൾ സയൻസ് ലാബ് കോർണർ നവീകരണപ്രവർത്തനങ്ങൾക്കും ശാസ്ത്രദിനത്തിൽ തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, അധ്യാപകരായ കെ.കെ. അബ്ദുൽ ഗഫൂർ, പ്രീത പി. പീറ്റർ, അശ്വതി എൻ. നായർ, സി. വിപീഷ്, എം.എം. രാധാകൃഷ്ണൻ, സയൻസ് ക്ലബ്, ഭാരവാഹികളായ പി. അൻജിത, സി. കൃഷ്ണശ്രീ, പി.എം. വൈഗ എന്നിവർ ശാസ്ത്രദിന പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story