Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:37 AM IST Updated On
date_range 1 March 2022 5:37 AM ISTബാർ മാനേജർ പൊള്ളലേറ്റു മരിച്ച നിലയിൽ
text_fieldsbookmark_border
മാഹി: തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റ്യാടി-പക്രന്തളം ചുരം ചൂരണി റോഡിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ സ്വദേശിയും ബാർ മാനേജറുമായ അജയ് ഗണേശ് (31) ആണ് മരിച്ചത്. പള്ളൂരിലെ ഉല്ലാസ് വൈൻസ്, ലണ്ടൻ ബാർ എന്നിവയുടെ പാർട്ണർ ഗണേശന്റെ മകനാണ് അജയ്. മൃതദേഹത്തിനു സമീപം ആക്ടിവ സ്കൂട്ടറും ഉണ്ടായിരുന്നു. സ്കൂട്ടർ രജിസ്ട്രേഷൻ രേഖകളുടെ അടിസ്ഥാനത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും കോവിഡ് ഫലം ലഭിക്കാത്തതിനാൽ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. തൊട്ടിൽപാലം സി.ഐ ജേക്കബ്, എസ്.ഐ രാധാകൃഷ്ണൻ എന്നിവരും വടകരയിൽനിന്ന് ഫോറൻസിക് വിഭാഗവും പരിശോധനക്കായി എത്തിയിരുന്നു. അജയ് അവിവാഹിതനാണ്. മാതാവ്: ശോഭ. സഹോദരങ്ങൾ: പ്രസൂൺ, അനുഷ. Ajay Ganesh (31) bar manager പരീദ് കുടുക്കിമൊട്ട: ഏച്ചൂർകോട്ടം പുതിയാണ്ടി ബാലൻ പീടികക്കു സമീപം രയരോത്ത് ഹൗസിൽ വി.വി. പരീദ് (65) നിര്യാതനായി. ഭാര്യ: റസിയ എൻ.പി.ആർ. മക്കൾ: സുനൈജ്, സുഫൈജ, ഷാനിദ്. മരുമക്കൾ: സുഹാന, സലീം (ദുബൈ). സഹോദരങ്ങൾ: സൈനബ, ആയിഷ, ഫാത്തിമ. Kutukkimotta VV Pareed (65)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story