Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിസ്ഥിതിയെ...

പരിസ്ഥിതിയെ വീണ്ടെടുക്കാൻ പഞ്ചായത്തുകൾ ജാഗ്രത പുലർത്തണം -മന്ത്രി റിയാസ്​

text_fields
bookmark_border
കോഴി​ക്കോട്:​ പരിസ്ഥിതിയെ വീണ്ടെടുക്കൽ ഗ്രാമപഞ്ചായത്തുകളടങ്ങുന്ന സ്ഥാപനങ്ങൾ ഉത്തരവാദിത്തമായി കാണണമെന്ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ പറഞ്ഞു. ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാർക്കായി സംഘടിപ്പിച്ച ജൈവവൈവിധ്യ പരിപാലന പരിശീലന പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ പരിഗണിച്ചേ വികസനപദ്ധതികളുമായി മുന്നോട്ടുപോകാനാവൂ. ജൈവവൈവിധ്യം പരിപാലിക്കപ്പെടുന്നു എന്ന്​ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. കാലാവ​സഥ വ്യതിയാനത്തെ ഗൗരവത്തിൽ കാണണം. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ജനങ്ങൾക്കിടയിൽ ബോധവത്​കരണം സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട്​ നൂറു​കണക്കിന്​ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണ്​ സർക്കാർ ലക്ഷ്യം. ഇതിനായി ബജറ്റിൽ ഫണ്ട്​ വകിയിരുത്തിയ പ്രകാരം തദ്ദേശസ്ഥാപനങ്ങളും ടൂറിസം വകുപ്പും സംയുക്​തമായി പദ്ധതികൾ നടപ്പാക്കും. കൊല്ലം അഷ്ടമുടിക്കായലിൽ നടപ്പാക്കുന്ന 'ബയോഡൈവേഴ്​സിറ്റി സർക്യൂട്ട്​' പദ്ധതി കേരളത്തിലുടനീളം നടപ്പാക്കും. കേരളത്തിലെ റോഡുകളുടെ ഡിവൈഡറുകൾ ചെടികളും മരങ്ങളും വെച്ച്​ പരിസ്ഥിതി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു. ​കോഴിക്കോട്​ കോർപറേഷൻ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ കൃഷ്ണകുമാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യബോർഡ്​ മെംബർ കെ.വി. ഗോവിന്ദൻ, ഡോ. കെ.ടി. ചന്ദ്രമോഹൻ എന്നിവർ ക്ലാസെടുത്തു. ജില്ല കോഓഡിനേറ്റർ കെ.പി. മഞ്​ജു നേതൃത്വം നൽകി. bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story