Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുദ്ധമുഖത്ത്​ നിലവറയിൽ...

യുദ്ധമുഖത്ത്​ നിലവറയിൽ കുടുങ്ങി മുന്നൂറിലേറെ മലയാളി പെൺകുട്ടികൾ

text_fields
bookmark_border
ഉ​റ​ക്ക​മി​ല്ലാ​തെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ കാ​യം​കു​ളം: യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്ത്​ നി​ല​വ​റ​യി​ൽ കു​ടു​ങ്ങി​യ 300ല​ധി​കം മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ൾ സ​ഹാ​യ​ത്തി​നാ​യി കേ​ഴു​ന്നു. ഖാ​ർ​കി​വി​ലെ കോ​ള​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലെ നി​ല​വ​റ​യി​ലാ​ണ് അ​ഞ്ചു​ദി​വ​സ​മാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്തോ​റും കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​ത് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ലും അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​റ്റാ​നം ക​ട്ട​ച്ചി​റ പ​തി​യാ​ര​ത്ത് താ​ഹാ​ക്കു​ഞ്ഞി​ന്‍റെ​യും ഇ​ലി​പ്പ​ക്കു​ളം മ​ണ്ണാ​റ​യി​ൽ സ​ക്കീ​ന​യു​ടെ​യും മ​ക​ൾ ദി​യ ത​യ്യി​ബ​യും (18) ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വി.​എം ക​റാ​സി​ൻ ഖാ​ർ​കീ​വ് നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. വെ​ടി​വെ​പ്പി​ന്‍റെ​യും സ്​​ഫോ​ട​ന​ത്തി​ന്‍റെ​യും ഉ​ഗ്ര​ശ​ബ്ദ​ങ്ങ​ൾ ഇ​വ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ക​യാ​ണ്. മൈ​ന​സ് ഡി​ഗ്രി ത​ണു​പ്പി​ൽ മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ മാ​റി​യു​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​യി നാ​ല് ശൗ​ചാ​ല​യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച വ​രെ മു​ക​ൾ​നി​ല​യി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ പോ​യി​വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​യ​തി​നാ​ൽ ആ​രെ​യും നി​ല​വ​റ​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ല്ല. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് ഭ​ക്ഷ​ണം കി​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ കൃ​ത്യ​ത തെ​റ്റി. പ​ല​ർ​ക്കും ക​ഴി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യും ന​ഷ്ട​മാ​യി. സ്​​റ്റോ​ക്ക്​ ചെ​യ്ത ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളും വെ​ള്ള​വു​മ​ട​ക്കം തീ​രു​ക​യാ​ണെ​ന്ന സം​ശ​യ​മു​ണ്ട്. നെ​റ്റ് ക​വ​റേ​ജ് കു​റ​വാ​യ​തി​നാ​ൽ പ​ല​ർ​ക്കും വീ​ടു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.20ന് ​ദി​യ വി​ളി​ച്ചി​രു​ന്ന​താ​യി മാ​താ​വ് സ​ക്കീ​ന പ​റ​ഞ്ഞു. വൈ​കീ​ട്ട് നാ​ലി​ന് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചി​രു​ന്നു. സ​ങ്ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്. പ​ല കു​ട്ടി​ക​ളും ക​ടു​ത്ത മാ​ന​സി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്ന് അ​റി​യി​ല്ല. മ​ക്ക​ളു​ടെ സ​ന്ദേ​ശം പ്ര​തീ​ക്ഷി​ച്ച് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ രാ​ത്രി ഉ​റ​ങ്ങാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് പ​ര​സ്പ​ര​മു​ള്ള ആ​ശ്വാ​സം. അ​ഞ്ഞൂ​റോ​ളം പേ​രു​ള്ള കൂ​ട്ടാ​യ്മ​യി​ൽ സ​ങ്ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​റ​യു​ന്ന​ത്. സ​ഹാ​യ​വു​മാ​യി സ​ർ​ക്കാ​ർ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഏ​വ​ർ​ക്കു​മു​ള്ള​ത്. വാ​ഹി​ദ് ക​റ്റാ​നം APG ukrain malayalee food നി​ല​വ​റ​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന മ​ല​യാ​ളി ​പെ​ൺ​കു​ട്ടി​ക​ൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story