Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:44 AM IST Updated On
date_range 28 Feb 2022 5:44 AM ISTഇന്ത്യൻ സയൻസ് ടെക്നോ ഫെസ്റ്റിവലിൽ വെങ്കലം നേടി മലയാളി അധ്യാപകൻ
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: രണ്ടാമത് ഇന്ത്യൻ സയൻസ് ടെക്നോ ഫെസ്റ്റിവലിൽ മലയാളി അധ്യാപകൻ കെ. രാജീവ് വെങ്കല മെഡൽ നേടി. നൂതന പഠന സഹായ മാതൃകയുടെ അവതരണത്തിലാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭൗതിക ശാസ്ത്ര അധ്യാപകനായ കെ. രാജീവ് പുരസ്കാരത്തിന് അർഹനായത്. നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് സയൻസിൽ അംഗത്വം ലഭിക്കുകയും ചെയ്തു. കേരള പാഠപുസ്തക നിർമാണ പ്രവർത്തങ്ങളിൽ പങ്കാളിയും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗവുമാണ്. രാമൻ സയൻസ് ആൻഡ് ടെക്നോളജി ഫൗണ്ടേഷൻ, നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ സയൻറിസ്റ്റ്, എ.പി.ജെ. അബ്ദുൽകലാം നാഷനൽ കൗൺസിൽ ഓഫ് യങ് സയൻറിസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. അവാർഡ് വിതരണം ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമൻ സയൻസ് കാർണിവൽ '22 ൽ ഓൺലൈനായി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
