Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി​ല്ലേജ്​ അധികൃതർ...

വി​ല്ലേജ്​ അധികൃതർ കണ്ണടക്കുന്നു; ചേളന്നൂരിൽ വയൽനികത്തൽ വ്യാപകം

text_fields
bookmark_border
ചേളന്നൂർ: വില്ലേജ്​ അധികൃതർ നോക്കുകുത്തിയായതിനെ തുടർന്ന് ചേളന്നൂരിൽ വയൽനികത്തൽ വ്യാപകം. അധികൃതരുടെ ഒത്താശയോടെയാണ്​ തണ്ണീർത്തടങ്ങളിൽ മണ്ണ് മൂടുന്നുവെന്ന ആരോപണം​ ശരിവെക്കുന്നതാണ്​ വില്ലേജ്​ ഓഫിസിന്‍റെ മൂക്കിനുതാഴെ വെള്ളക്കെട്ടുഭാഗം മണ്ണിടുന്നത്​. കുമാരസ്വാമി പാലത്തിന് സമീപത്തെ വയൽ മണ്ണ്​ നികത്തി ഓലകൊണ്ടും മാലിന്യംകൊണ്ടും മൂടി നികത്തിയെടുക്കുകയാണ്​. വൻ കൈക്കൂലി നൽകിയാണ്​ സ്ഥലമുടമകൾ വിവിധ ഭാഗങ്ങളിൽ മണ്ണിട്ട്​ നികത്തിയെടുക്കുന്നതെന്നാണ് ആരോപണം. വില്ലേജിൽനിന്ന് ഉദ്യോഗസ്ഥർ​ പരിശോധനക്കെത്തുമ്പോൾ മുന്നറിയിപ്പ്​ നൽകാൻ ചില വില്ലേജ്​ ജീവനക്കാർതന്നെ ഉത്സാഹം കാട്ടുകയാണ്​. മണ്ണ്​ മാഫിയ വി​​ല്ലേജ്​ ഓഫിസ്​ പരിസരത്തും മറ്റ്​ സ്ഥലങ്ങളിലും കൂലിക്ക്​ തൊഴിലാളികളെ വെച്ചാണ്​ പരിശോധകരെത്തുന്ന വിവരം മനസ്സിലാക്കുന്നത്​. മണ്ണ്​ നികത്തുന്നതിന്​ വ്യാപക പ്രതിഷേധമുയർന്നാൽ പേരിന്​ പരിശോധനക്കെത്തുകയോ നോട്ടീസ്​ നൽകുകയോ ചെയ്ത്​ നടപടി അവസാനിപ്പിക്കുകയോ ചെയ്യും. പൊരു​മ്പൊയിലിലെ വയലിലും എട്ടേ രണ്ട്​ കനാലിന്റെ ഇടതുഭാഗത്തെ പ്രദേശവും നികത്താനുള്ള ശ്രമം വിവാദമായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story