Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചിത്വ പ്രോട്ടോകോൾ...

ശുചിത്വ പ്രോട്ടോകോൾ പരിശീലനപരിപാടി

text_fields
bookmark_border
കോഴിക്കോട്: കോർപറേഷൻ നടപ്പാക്കുന്ന ശുചിത്വ പ്രോട്ടോകോളിന്റെ ഭാഗമായി 19 ാം വാർഡിലെ വളന്റിയർമാർക്കുള്ള പരിശീലനപരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. ആരോഗ്യമുള്ള തലമുറയുടെ സൃഷ്ടിക്ക് ശുചിത്വം ജീവിതസംസ്കാരമായി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനകീയ ഇടപെടലുകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ശുചിത്വ പ്രോട്ടോകോളുള്ള കോർപറേഷനായി കോഴിക്കോടിനെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ശുചിത്വ ബ്രിഗേഡ് രൂപവത്​കരിച്ചു. തിരഞ്ഞെടുത്ത 75 ശുചിത്വ ബ്രിഗേഡ് വളന്റിയർമാർക്കാണ് വാർഡിലെ ശുചിത്വ മിഷൻ ചെയർമാൻ ഇ.എം. രാധാകൃഷ്ണ‍ന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഡോ. ജയശ്രീ അധ്യക്ഷത വഹിച്ചു. ബിജു, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഇ.എം. സോമൻ സ്വാഗതവും കെ.പി. പുഷ്പരാജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story