Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:43 AM IST Updated On
date_range 28 Feb 2022 5:43 AM ISTറോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ ഭാരവാഹിത്വ ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെതു. പുതിയ റോഡ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. ഏഷ്യയിൽ തന്നെ ജനസാന്ദ്രതയുള്ള കേരളത്തിൽ റോഡ് വികസനത്തിന് സ്ഥലപരിമിതി പ്രധാന തടസ്സമാണ്. ഇതിന് പരിഹാരമാണ് കോഴിക്കോട് നഗരത്തെ കനാൽ സിറ്റിയാക്കാനുള്ള പദ്ധതി. 1183 കോടി ഇതിനായി നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കുണ്ടാകുന്ന മീഞ്ചന്ത- വട്ടക്കിണർ ഭാഗത്ത് മേൽപാലം നിർമിക്കാൻ തുക വകയിരുത്തിയതായും മന്ത്രി അറിയിച്ചു. പ്രസിഡന്‍റ് റാഫി പി. ദേവസ്സി, ഓണററി സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി, ട്രഷറർ ബോബിഷ് കുന്നത്ത് എന്നിവർ ചുമതലയേറ്റു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഡോ. കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, ഡോ. എം. ഷരീഫ് എന്നിവർ സംസാരിച്ചു. calicut chamber കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹിത്വ സ്ഥാനാരോഹണച്ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. സമീപം എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story