Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രി ഉപകരണങ്ങളുടെ...

ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി 'പുനർജനി'

text_fields
bookmark_border
കോഴിക്കോട്​: ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി സർക്കാർ, സ്വകാര്യമേഖലകൾ കൈകോർക്കുന്നു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും പി.കെ സ്റ്റീൽസുമായി ചേർന്നാണ്​ പദ്ധതി തുടങ്ങിയത്​. മലാപ്പറമ്പ് വാക്സിന് സ്റ്റോറിലാണ്​ ഹോസ്പിറ്റൽ എക്യുപ്മെന്‍റ്​ റിപ്പയറിങ് യൂനിറ്റ് സജ്ജീകരിച്ചത്. 'പുനർജനി, ആശുപത്രി ഉപകരണങ്ങൾക്ക്​ പുതുജീവൻ' എന്ന പദ്ധതി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്​ഘാടനം ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തുമാണ്​ നിലവിൽ ഇത്തരം യൂനിറ്റുള്ളത്​. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ആശുപത്രി ഉപകരണങ്ങൾ കോഴിക്കോട്ടാണ്​ അറ്റകുറ്റപ്പണി നടത്തുക. ഈ ജില്ലകളിലെ 438 സർക്കാർ ആശുപത്രികളുടെയും ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെയും ഉപകരണങ്ങൾ, ശീതീകരണ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്തും. പി.കെ. സ്റ്റീലിന്‍റെ സഹായത്തോടെ അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങൾ, മികച്ച കെട്ടിടം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്​. പോളിടെക്നിക്, ഐ.ടി.ഐ വിദ്യാർഥികളുടെയും യൂനിറ്റിലെ സ്റ്റാഫിന്‍റെ സേവനവും വിനിയോഗിച്ചാണ് 'പുനർജനി' നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട്​ ലക്ഷം രൂപയാണ്​ പി.​കെ സ്റ്റീൽ നൽകിയത്​. ഉദ്​ഘാടനച്ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സജാദ്, ഡോ. വി. ഉമ്മർ ഫാറൂഖ്, കെ.സി. ശോഭിത, ഡോ. എ. നവീൻ, പി.കെ സ്റ്റീൽ കോർപറേറ്റ് റിലേഷൻസ് ജനറൽ മാനേജർ പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story