Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പിഷാരിക്കാവ് ക്ഷേത്രം...

'പിഷാരിക്കാവ് ക്ഷേത്രം റോഡ് നവീകരിക്കണം'

text_fields
bookmark_border
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡുകൾ നവീകരിക്കാനും, ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കൊല്ലം ചിറ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോഡി ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്കുള്ള പ്രധാനറോഡുകളൊന്നും സഞ്ചാരയോഗ്യമല്ല. നവീകരിച്ച കൊല്ലം ചിറയുടെ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും, ക്രമസമാധാന പാലനവും കാര്യക്ഷമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. വി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ, വി.വി. സുധാകരൻ, എൻ.വി. വത്സൻ, പി.പി. ഗോപി, പ്രേമൻ നന്മന, എൻ.എം. വിജയൻ, പി. രാജൻ, ജയദേവ്, എം. വിജയകുമാർ, പി.എം. സുരേഷ്ബാബു, എ.കെ. ഗണേശൻ, കെ. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story