Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:42 AM IST Updated On
date_range 28 Feb 2022 5:42 AM ISTകേരളത്തിലെ എല്ലാ കുടുംബങ്ങളിലും ടാപ്പുകളിലൂടെ വെള്ളം കൊടുക്കും -മന്ത്രി
text_fieldsbookmark_border
ബാലുശ്ശേരി: 2024ഓടെ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ടാപ്പുകളിലൂടെ വെള്ളം കൊടുക്കുക എന്നതാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ബാലുശ്ശേരി മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ ജലജീവൻ പദ്ധതി പ്രവർത്തനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ നദികളുടെ പഠനം നടത്തിവരുകയാണ്. നദികളുടെ പുനരുജ്ജീവന പദ്ധതി പഞ്ചവത്സര പദ്ധതിയിലെ പ്രധാനപ്പെട്ട ഒന്നാകും. അമ്പതു വർഷം പിന്നിട്ട കനാലുകളുടെ നവീകരണ പ്രവൃത്തിയും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ.വി. ഖദീശക്കുട്ടി, കെ.പി. സഹീർ മാസ്റ്റർ, ഹരീഷ് ത്രിവേണി, ആർ.സി. സിജു, കെ.വി. മൊയ്തി, വത്സൻ തറോൽ, പി. ഷിജി, കെ. രമ, വി ശ്രീന, കെ.കെ. ബാബു, വി.ജെ. മാത്യു, ബാബുരാജ് അമ്പാടി, എൻ.കെ. ഹമീദ്, എ.പി. അമ്മത്, കെ.കെ. സജിത് ലാൽ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. സത്യൻ സ്വാഗതവും അസി. എൻജിനീയർ കെ.കെ. സജിത് ലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story