Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിസെപ് ഇൻഷുറൻസ് ഉടൻ...

മെഡിസെപ് ഇൻഷുറൻസ് ഉടൻ നടപ്പാക്കണം

text_fields
bookmark_border
തിരുവമ്പാടി: സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് ഇൻഷുറൻസ് ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് വാർഷികസമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാർക്ക് അനുവദിച്ച രണ്ടു ഗഡു കുടിശ്ശിക അനിശ്ചിതമായി നീട്ടിവെച്ച സർക്കാർ നടപടി പിൻവലിച്ച് കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.വി. ജോൺ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ സംരക്ഷണ സംസ്ഥാന അവാർഡ് ജേതാവ് പി.ജെ. തോമസ് പുരയിടത്തിൽ, ഭാഷാശ്രീ സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് കെ.ടി. ത്രേസ്യ ചേംബ്ലാനിയിൽ എന്നിവർക്ക് ഉപഹാരം നൽകി. പി.കെ. രാമൻകുട്ടി, കെ.പി. തോമസ്, മേരി വർഗീസ്, ജെയിംസ്, കെ.ടി. ത്രേസ്യ, പി.ജെ. തോമസ്, കെ.സി. ജോസഫ്, എം.കെ. ജോസഫ്, ടി.ഒ. അബ്ദുറഹ്മാൻ, ടോം തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് പി.വി. ജോൺ (പ്രസി), കെ.സി. ജോസഫ് (സെക്ര), എം.കെ. തോമസ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story