Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവശതകൾ മറന്ന്...

അവശതകൾ മറന്ന് ചങ്ങാത്തപ്പന്തൽ

text_fields
bookmark_border
അവശതകൾ മറന്ന് ചങ്ങാത്തപ്പന്തൽ
cancel
അവശതകൾ മറന്ന് അവർ ചങ്ങാത്തംകൂടി ചേമഞ്ചേരി: ശാരീരിക പ്രയാസങ്ങൾ കാരണം വീടകങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് സന്തോഷം പകർന്ന് ചങ്ങാത്തപ്പന്തൽ. സ്വതന്ത്ര കൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാറിന്റെ ഒമ്പതാം വാർഷിക ഭാഗമായി ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ അങ്കണത്തിലായിരുന്നു ചങ്ങാത്തപ്പന്തൽ. ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന്, ജാനു തമാശ ഫെയിം ലിധിലാൽ എന്നിവർ അതിഥികളായി. എയ്ഞ്ചൽ സ്റ്റാർസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാൽ കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, പ്രകാശൻ, കോയ, മിനി എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ജീവിതം കട്ടിലിലും വീൽചെയറിലുമായി ഒതുങ്ങേണ്ടിവന്നവർക്കായി ആരംഭിച്ചതാണ് എയ്ഞ്ചൽ സ്റ്റാർ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി കെ. സാബിറ പാറക്കലും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്. വർഷത്തിൽ രണ്ടു തവണ എയ്ഞ്ചൽ സ്റ്റാർ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും കിടപ്പിലായവരുടെ ഒത്തുചേരലുകളും സംഘടിപ്പിക്കാറുണ്ട്. Koy 7 ചങ്ങാത്തപ്പന്തൽ പരിപാടിയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story