Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:35 AM IST Updated On
date_range 28 Feb 2022 5:35 AM ISTസ്നേഹഭവനം തറക്കല്ലിടൽ
text_fieldsbookmark_border
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സ്നേഹഭവനം പദ്ധതിയുടെ ഭാഗമായുള്ള 'കൂട്ടുകാരനൊരു കൂട്' വീടുനിർമാണത്തിന്റെ തറക്കല്ലിടൽ പ്രിൻസിപ്പൽ സുലൈഖ ടീച്ചർ നിർവഹിച്ചു. പി.ടി.എ, എസ്.എസ്.ജി, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ എൻ.എസ്.എസ് വളന്റിയേഴ്സും സഹപാഠികളും ചേർന്നുനടത്തിയ മന്തി ചലഞ്ചിലൂടെയാണ് ഇതിനുള്ള തുക സമാഹരിച്ചത്. പ്രോഗ്രാം ഓഫിസർ അലി റഹ്മാനി, പി.ടി.എ പ്രസിഡന്റ് ടി.എൻ. അബ്ദുൽ നാസർ, രാജേഷ് തറോപ്പൊയിൽ, രാജൻ, കെ.ടി.കെ. രാജൻ, ഷമ്മി ടീച്ചർ, മഞ്ജു പ്രസാദ്, എൻ.എസ്.എസ് ലീഡർമാരായ മുർഷിദ, അനുനന്ദ എന്നിവർ സംബന്ധിച്ചു. പടം.. - ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടുനിർമാണത്തിന്റെ തറക്കല്ലിടൽ പ്രിൻസിപ്പൽ സുലൈഖ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
