Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:35 AM IST Updated On
date_range 28 Feb 2022 5:35 AM ISTസമരക്കാർക്ക് നേരെ ആക്രമണം: സർവകക്ഷി പ്രതിഷേധ സദസ്സ്
text_fieldsbookmark_border
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായ സ്ത്രീകളുൾപ്പെടുന്ന സമരക്കാർക്കെതിരെ നടന്ന ആക്രമണത്തിനെതിരെ കുളങ്ങരതാഴയിൽ സർവകക്ഷി പ്രതിഷേധ സദസ്സ് നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് സമരക്കാരുടെ നേർക്ക് ബൈക്ക് കയറ്റാൻ ശ്രമിച്ചതായും രണ്ടാൾക്ക് പരിക്കേറ്റതായും കേസുണ്ട്. അഞ്ച് പേർക്കെതിരെ 308 വകുപ്പുപ്രകാരം കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. യോഗത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.കെ. ലതിക, ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, എം.കെ. ശശി, എ.എം. റഷീദ്, പി.കെ. സുരേഷ്, എൻ.സി. കുമാരൻ, ശ്രീജേഷ് ഊരത്ത്, ഹാഷിം നമ്പാടൻ, ഇ.എ. റഹ്‌മാൻ, സുബൈർ കുറ്റ്യാടി, ജിറാസ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. അതേസമയം, പരിപാടിയിൽനിന്ന് മുസ്‍ലിം ലീഗ് വിട്ടുനിന്നു. മുസ്‍ലിം ലീഗ് ഇരകൾക്കൊപ്പമാണെന്നും എന്നാൽ, പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത് നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരിലാണെന്നും പാർട്ടി കായക്കൊടി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ബഷീർ പറഞ്ഞു. Photo: സമരക്കാരെ ആക്രമിച്ചതിനെതിരെ കുളങ്ങരത്താഴ നടന്ന പ്രതിഷേധയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
