Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏഴാം വാർഡിൽ...

ഏഴാം വാർഡിൽ ഒന്നരവർഷത്തിന് ശേഷം വാർഡ് കൺവീനർ

text_fields
bookmark_border
നാദാപുരം: കോൺഗ്രസ്-ലീഗ് തർക്കത്തെ തുടർന്ന് വാർഡ് വികസന സമിതി കൺവീനർ സ്ഥാനം ഒഴിഞ്ഞുകിടന്ന ഏഴാം വാർഡിൽ പ്രശ്നത്തിന് പരിഹാരമായി. കൺവീനറായി മുസ്‌ലിം ലീഗിലെ കെ.പി. സുബൈറിനെയാണ് തിരഞ്ഞെടുത്തത്. കോൺഗ്രസ് അംഗത്തിന്റെ വാർഡിൽ കൺവീനർ സ്ഥാനം ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തിയതോടെ ഇരു പാർട്ടിക്കാരും തമ്മിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു. യു.ഡി.എഫ് നേതൃത്വം പലതവണ ചർച്ചകൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല. ഒടുവിൽ ഇരു പാർട്ടിയിലെയും മണ്ഡലം നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ കൺവീനർ സ്ഥാനം ലീഗിന് വിട്ടുനൽകാൻ ധാരണയാവുകയായിരുന്നു. അതേസമയം, തീരുമാനത്തിൽ വാർഡിലെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ കടുത്ത അമർഷത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story