Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTപരീക്ഷ പരിഷ്‌കരണങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാവരുത് -എ.എച്ച്.എസ്.ടി.എ
text_fieldsbookmark_border
കോഴിക്കോട്: ഹയർ സെക്കൻഡറി മേഖലയിൽ പുതുതായി നടപ്പാക്കുന്ന പരീക്ഷ പരിഷ്കരണവും പാഠഭാഗങ്ങൾ ഫെബ്രവരി 28 നകം തീർത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻെറ നിർദേശവും അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സമ്മർദത്തിലാക്കുന്നതാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജേഷ് ജോസ്, അരുൺ തോമസ്, സെബാസ്റ്റ്യൻ ജോൺ, കെ. മഹേഷ്, ബാബു വർഗീസ്, എം. സുപ്രഭ, ശ്രീജ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മൂസകോയ മാവിളി (പ്രസി.), കെ.എം. സജീഷ് (സെക്ര.) ടി.എം. സത്യദേവൻ (ട്രഷ.), സുനിൽ കുമാർ, സീമ പുതുശ്ശേരി (വൈസ് പ്രസി.), സുജിത്ത്, ഇർഷാദ് പനോളി (ജോ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story