Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTതേജ് ദേവിന്റെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണം -സി.പി.എം
text_fieldsbookmark_border
നാദാപുരം: നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് കക്കട്ടിലെ പടിക്കലകണ്ടി തേജ് ദേവ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സി.പി.എം നാദാപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ന്യൂക്ലിയസ് ആശുപത്രിയിലെ ഡോക്ടറുടെയും നഴ്സിന്റെയും ആശുപത്രി അധികൃതരുടെയും കൃത്യവിലോപമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിന്റെ പ്രതിഷേധമാണ് ഉയർന്നുവന്നത്. ജീവൻരക്ഷാകേന്ദ്രങ്ങളിലെ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മരണത്തിനിടയാക്കിയ സംഭവത്തിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story