Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി​ഗ്​നേച്ചര്‍ സോങ്...

സി​ഗ്​നേച്ചര്‍ സോങ് 'ചെങ്കൊടി' പ്രകാശനം ചെയ്തു

text_fields
bookmark_border
cpm album കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന ഭാ​ഗമായി അവതരിപ്പിക്കുന്ന സി​ഗ്​നേച്ചർ സോങ് 'ചെങ്കൊടി' സംവിധായകൻ ആഷിക്​​ അബു പ്രകാശനം ചെയ്തു. എറണാകുളം വഞ്ചി സ്ക്വയറിലെ കെ.പി.എ.സി ലളിത ന​ഗറിൽ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വിപ്ലവ​ഗാനങ്ങൾക്ക് കാലഘട്ടത്തിന്‍റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്​. മലയാളത്തിലെ സിനിമ, നാടക ​ഗാനങ്ങളിൽ ദർശനവും രാഷ്ട്രീയവും പ്രകടമായിരുന്നു. ഇന്നത്തെ കാലത്തും ജനങ്ങളെ സ്വാധീനിക്കാനാകുന്ന വരികളും സം​ഗീതവും ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗം പി.കെ. ബിജു അധ്യക്ഷത വഹിച്ചു. ​ഗാനരചയിതാവ് ഹരിനാരായണൻ, സംസ്ഥാന കമ്മിറ്റി അം​ഗം എം. സ്വരാജ്, ജില്ല കമ്മിറ്റി അം​ഗം കെ.എസ്. അരുൺകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്.സതീശ്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കൊച്ചിൻ മൻസൂർ എന്നിവർ പങ്കെടുത്തു. ഹരിനാരായണനാണ് 'ചെങ്കൊടി'യുടെ ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. രാം സുന്ദർ ആണ് സം​ഗീതം. മധു ബാലകൃഷ്ണനും സംഘവുമാണ് ആലാപനം. ചിത്രം സി.പി.എം സംസ്ഥാന സമ്മേളന ഭാ​ഗമായി അവതരിപ്പിക്കുന്ന സി​ഗ്​നേച്ചർ സോങ് ആഷിക് അബു പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story