Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:45 AM IST Updated On
date_range 27 Feb 2022 5:45 AM ISTബാബു വട്ടക്കണ്ടിയെ അനുസ്മരിച്ചു
text_fieldsbookmark_border
പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് ബാബു വട്ടക്കണ്ടിയുടെ 12ാം ചരമവാര്‍ഷികദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, ഷാജു പൊന്‍പറ, എസ്. സുനന്ദ്, വി.ടി. സൂരജ്, കെ.സി. രവീന്ദ്രന്‍, രാജന്‍ കെ. പുതിയെടുത്ത്, ഇ.പി. മുഹമ്മദ്, പി.സി. സജീവന്‍, ബഷീര്‍ പരിയാരത്ത്, വി.വി. ദിനേശന്‍, ആര്‍.കെ. രജീഷ് കുമാര്‍, ബാബു തത്തക്കാടന്‍, എ.പി. ഉണ്ണികൃഷ്ണന്‍, രജീഷ് മാക്കുഴി, പി.കെ. മജീദ്, രമേഷ് മഠത്തില്‍, രഞ്ജിനി, പി.സി. റഹീസ്, സായ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story