Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പ്രിയപ്പെട്ട ഭാവി:...

'പ്രിയപ്പെട്ട ഭാവി: കൂട്ടിലടച്ച ലോകത്തിൽനിന്നുള്ള കത്തുകൾ' ദയാപുരം കോളജ് ദ്വിദിന കോണ്‍ക്ലേവ് സമാപിച്ചു

text_fields
bookmark_border
ചാത്തമംഗലം: 'പ്രിയപ്പെട്ട ഭാവി: കൂട്ടിലടച്ച ലോകത്തിൽനിന്നുള്ള കത്തുകൾ' എന്ന തലക്കെട്ടില്‍ ദയാപുരം കോളജ് സംഘടിപ്പിച്ച ദ്വിദിന കോണ്‍ക്ലേവ് പരിസ്ഥിതി പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്തു. മരക്കാർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പെൺകൂട്ട് സംഘടനയുടെ നേതാവ് വിജി പള്ളിത്തൊടി മുഖ്യാതിഥിയായി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ് അസിസ്റ്റന്‍റ് പ്രഫസർ ബെൻസ്റ്റണ്‍ ജോൺ ആമുഖപ്രഭാഷണം നടത്തി. ദയാപുരം കോളജ് പ്രിൻസിപ്പൽ ഡോ. രതി തമ്പാട്ടി, പാട്രൺ സി.ടി. അബ്‌ദുറഹീം എന്നിവർ സംസാരിച്ചു. 'സ്ത്രീകളും ധാർമികതയും കേരളത്തിന്‍റെ പുനഃക്രമീകരണവും' വിഷയത്തിൽ സൂം പ്ലാറ്റ് ഫോമില്‍ നടന്ന ചർച്ചയില്‍ ഡോ. എന്‍.പി. ആഷ്‌ലി, ദ ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, അനിറ്റ ജെറിൻ, നജ്മ തബ്ഷീറ, സംഗീത ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. രണ്ടാംദിനം 'പരിസ്ഥിതിക്കുമേലുള്ള കോവിഡിന്‍റെ ആഘാതങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചർച്ചയില്‍ ടി.പി. കുഞ്ഞിക്കണ്ണൻ, പി.കെ. ബാലകൃഷ്ണന്‍, പരിസ്ഥിതി ഗവേഷക ജിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഡോ. ഷിംന അസീസ്, ഹബീബ് അഞ്ജു, അഖിൽ കാട്യാല്‍ എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രഫി, കോഡിങ്, പ്രബന്ധരചന, ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമാണം, ഡിബേറ്റ്, പസില്‍, ക്വിസ് മത്സരങ്ങളില്‍ വിവിധ കോളജുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് പുരസ്കാരം നല്കി. സമാപന സമ്മേളനത്തില്‍ എന്‍.ഐ.ടി കോഴിക്കോട് ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story