Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈറ്റ്​ ഓണ്‍ലൈന്‍...

കൈറ്റ്​ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമിന് ദേശീയ അവാര്‍ഡ്

text_fields
bookmark_border
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ്​ ടെക്നോളജി ഫോര്‍ എജുക്കേഷന് (കൈറ്റ്) 'ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2022' ദേശീയ പുരസ്കാരം ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച 'ക്ലൗഡ്' സംവിധാനം വിഭാഗത്തിലാണ് പുരസ്കാരം. വിഡിയോ കോണ്‍ഫറന്‍സിങ്​ വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് വഴി 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകള്‍ നല്‍കിയതി​ന്‍റെ തുടര്‍ച്ചയായി അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനില്‍ സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം 'സമഗ്ര' വിഭവ പോര്‍ട്ടലും ഫസ്റ്റ്ബെല്‍ പോര്‍ട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാന്‍ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story