Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ നാപ്​കിൻ പദ്ധതിയിൽ ദുരൂഹത- വി.പി. ദുല്‍ക്കിഫില്‍

text_fields
bookmark_border
കോഴിക്കോട്​: ജില്ല പഞ്ചായത്തിന്‍റെ നാപ്​കിൻ പദ്ധതിയുമായി ബന്ധ​പ്പെട്ട ഫയലുകൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നൽകാത്തത് കരാറുമായി ബന്ധപ്പെട്ട ദുരൂഹതക്ക്​ തെളിവാണെന്ന്​ ജില്ല പഞ്ചായത്ത്​ അംഗവും യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍. പർച്ചേസിങ് കമ്മിറ്റി തീരുമാനങ്ങളും വിദഗ്ധസമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകളും ജില്ലപഞ്ചായത്ത്​ അംഗങ്ങൾക്ക്​ ഭരണസമിതി യോഗത്തിന് മുമ്പേ ലഭിക്കേണ്ടതാണ്. 17ന് നടന്ന ജില്ല പഞ്ചായത്ത്​ യോഗത്തിന്​ മുമ്പ്​ അത്​ ലഭിച്ചില്ല. 18ന്​ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫയൽ ലഭിച്ചില്ല. വെള്ളിയാഴ്​ച നടന്ന ജില്ല പഞ്ചായത്ത്​ യോഗത്തിലും വാദപ്രതിവാദങ്ങൾ നടന്നിരുന്നു. വിവിധ സ്ഥാപനങ്ങളിൽ നാപ്​കിൻ വെൻഡിങ്​ മെഷീൻ ഇൻസിനറേറ്റർ എന്നിവ സ്ഥാപിക്കാൻ​ 30 ലക്ഷത്തിന്‍റെ പദ്ധതിയാണ്​ ജില്ല പഞ്ചായത്ത്​ ആസൂത്രണം ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story