Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTജില്ല സഹകരണ ആശുപത്രിക്ക് ഡി.എൻ.ബി അംഗീകാരം
text_fieldsbookmark_border
കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് തുടക്കമാവുന്നു. അക്കാദമിക് മേഖലയിലേക്കുള്ള ചുവടുവെപ്പിന്‍റെ ഭാഗമായി ആശുപത്രിക്ക് ഡി.എൻ.ബി അംഗീകാരം. ഡോക്ടർമാർക്ക് ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതിന് നാഷനൽ എക്സാമിനേഷൻ ബോർഡിന്‍റെ അംഗീകാരമാണ് ആശുപത്രി നേടിയത്. ഡി.എൻ.ബി കോഴ്സുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓർത്തോ വിഭാഗം തലവൻ ഡോ. സി.കെ.എൻ പണിക്കർ, ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം തലവൻ ഡോ. വിനയചന്ദ്രൻ നായർ, ഐ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ. ശങ്കർ മഹാദേവ് എന്നിവർ പങ്കെടുക്കും. ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ഗ്യാസ്ട്രോ എന്‍ററോളജി എന്നീ വിഭാഗങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഓർത്തോ പീഡിക്സിലും ജനറൽ മെഡിസിനിലും രണ്ട് വീതം സീറ്റുകൾക്കും ഗ്യാസ്ട്രോ എന്‍ററോളജിയിൽ ഒന്നിനുമാണ് അനുമതി ലഭിച്ചതെന്ന് ചെയർമാൻ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് പറഞ്ഞു. ഡോ. അരുൺ ശിവശങ്കർ, ഡോ. എം. സുധീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story