Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:43 AM IST Updated On
date_range 26 Feb 2022 5:43 AM ISTഊട്ടേരി മഹല്ല് കുടുംബ സംഗമം നാളെ
text_fieldsbookmark_border
നടുവണ്ണൂർ: മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന അരിക്കുളം ഊേട്ടരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് കുടുംബ സംഗമം 27ന് വൈകീട്ട് ഏഴിന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജമാഅെത്ത ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ ഉദ്ഘാടനം ചെയ്യും. വി.പി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി ഉസ്താദ് അലിയാർ ഖാസിമി മുഖ്യപ്രഭാഷണവും മസ്ജിദ് പ്ലാൻ പ്രകാശനവും നിർവഹിക്കും. മാഹിൻ ആലം പ്ലാൻ സമർപ്പണം നടത്തും. വി.കെ. ജാബിർ േപ്രാജക്ട് വിശദീകരണവും പുതുശ്ശേരില്ലത്ത് അബൂബക്കർ ഹാജി ഫണ്ട് ഉദ്ഘാടനവും നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വി.പി. അബ്ദുറഹിമാൻ, കെ.കെ. ഇബ്രാഹിം മാസ്റ്റർ, ടി. അബ്ദുല്ല മാസ്റ്റർ, ജബ്ബാർ കുനിയിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story