Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:43 AM IST Updated On
date_range 26 Feb 2022 5:43 AM ISTതളി മഹാക്ഷേത്രത്തിൽ ദ്രവ്യകലശം തുടങ്ങി
text_fieldsbookmark_border
നന്മണ്ട: തളി മഹാക്ഷേത്രത്തിൽ ദ്രവ്യകലശം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ആറുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടക്കുന്നത്. മൃത്യുഞ്ജയഹോമം, പ്രായശ്ചിത്ത ഹോമം, സുകൃതഹോമം, ശാന്തിഹോമം, തത്വകലശാഭിഷേകം, അധിവാസ ഹോമം, ബ്രഹ്മകലശാഭിഷേകം, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകളാണ് പ്രധാനമായും നടന്നുവരുന്നത്. ഭക്തജനങ്ങൾ സംഭാവനചെയ്ത കരിങ്കല്ലുകൾ പതിച്ച തിരുമുറ്റത്തിന്റെ സമർപ്പണം ഫെബ്രുവരി 28ന് നടക്കും. മാർച്ച് ഒന്നിന് മഹാശിവരാത്രി ആഘോഷവും വിവിധ ചടങ്ങുകളോടെ നടത്തപ്പെടും. പടം : നന്മണ്ട തളി മഹാക്ഷേത്രത്തിലെ ദ്രവ്യകലശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
