Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭ സെക്രട്ടറിക്ക്...

നഗരസഭ സെക്രട്ടറിക്ക് നാടിന്റെ യാത്രയയപ്പ്

text_fields
bookmark_border
മുക്കം: സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി നഗരസഭയുടെ ജനകീയ സെക്രട്ടറി എൻ.കെ. ഹരീഷിന് സ്ഥലംമാറ്റം. വടകര നഗരസഭ സെക്രട്ടറിയായാണ് നിയമനം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സെക്രട്ടറിയായി എത്തിയ ഹരീഷ് നഗരസഭയിലെ സമ്പൂർണ ഭവനപദ്ധതി ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. എല്ലാ ജനകീയ വിഷയങ്ങളിലും ജനപ്രതിനിധികൾക്കൊപ്പം നിന്ന് ഇടപെടൽ നടത്തി പ്രശംസനീയ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ഇടക്കാലത്ത് പൊന്നാനിയിലേക്ക് സ്ഥലംമാറിയെങ്കിലും വൈകാതെ മുക്കത്ത് തന്നെ തിരിച്ചെത്തി. മുക്കം ടൗൺ നവീകരണം, ബി.പി. മൊയ്തീൻ പാർക്കും തെരുവും, സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് അദ്ദേഹം മരണപ്പെട്ട പൊറ്റശ്ശേരിയിൽ സ്മാരകം തുടങ്ങി ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കിയാണ് സെക്രട്ടറി സ്ഥലം മാറിപ്പോകുന്നത്. തൂക്കുഭരണം നിലനിൽക്കുന്ന നഗരസഭയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ച് കൊണ്ടുപോകുന്നതിലും സെക്രട്ടറി എന്നനിലക്ക് ഹരീഷിന്റെ മിടുക്ക് ശ്രദ്ധേയമായിരുന്നു. സെക്രട്ടറിക്ക് നഗരസഭ കൗൺസിലും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നല്കി. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. കെ.പി. ചാന്ദിനി അധ്യക്ഷത വഹിച്ചു. വി. കുഞ്ഞൻ, ഗഫൂർ, ഇ. സത്യനാരായണൻ, അബ്ദുൽ മജീദ്, കെ. റുബീന, പ്രജിത പ്രദീപ്, വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, വേണുഗോപാലൻ, എ. കല്യാണിക്കുട്ടി, എം. മധു, സൂപ്രണ്ട് എ. പ്രസൂനൻ എന്നിവർ സംസാരിച്ചു. പി. സുരേഷ് ബാബു സ്വാഗതവും ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story