Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTമാവോവാദികളെ സഹായിച്ച ജീപ്പ് ഡ്രൈവറുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്
text_fieldsbookmark_border
മാനന്തവാടി: മാവോവാദികൾക്ക് വാഹന സൗകര്യം ചെയ്തുകൊടുത്ത ടാക്സി ജീപ്പ് ഡ്രൈവറുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെയാണ് എറണാകുളത്തുനിന്നുള്ള സംഘം തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ പാടിയിലെത്തി പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്കുശേഷം ഡ്രൈവർ ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളും ലഘുലേഖകളും കണ്ടെടുത്ത് കൊണ്ടുപോയതായാണ് സൂചന. അന്വേഷണ ഏജൻസി പിടികൂടിയ മാവോവാദി നേതാവ് വി.ജി. കൃഷ്ണമൂർത്തിയെ കണ്ണൂരിൽ എത്തിച്ച സംഭവത്തിൽ മുമ്പ് ഡ്രൈവറെ കണ്ണൂരിൽ രണ്ടു ദിവസം എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് ഇയാളെ എറണാകുളത്തെ എൻ.ഐ.എ ഓഫിസിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയാണ് വീട്ടിൽ റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story