Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:42 AM IST Updated On
date_range 26 Feb 2022 5:42 AM ISTസ്റ്റേഡിയത്തിൽ കെട്ടിട നിർമാണം; സംരക്ഷണ പ്രതിജ്ഞയും ബഹുജന ധർണയും നടത്തും
text_fieldsbookmark_border
വടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള നഗരസഭ മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ സംരക്ഷണ സമിതി സംരക്ഷണ പ്രതിജ്ഞയും ബഹുജന ധർണയും നടത്തും. മാർച്ച് രണ്ടിന് വൈകീട്ട് മൂന്നിന് സ്റ്റേഡിയത്തിൽ പരിപാടി നടക്കും. കായിക വിനോദ പരിപാടികൾക്കും ഉപയോഗിച്ചുവരുന്ന നഗരസഭയിലെ ഏക സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാനാണ് സ്കൂൾ അധികൃതരുടെ ശ്രമം. കെട്ടിടം നിർമിക്കാൻ തൊട്ടടുത്തായി വിദ്യാഭ്യാസ വകുപ്പിന്റെ സൗകര്യപ്രദമായ സ്ഥലം ഉണ്ടായിട്ടും ഇതിനൊന്നും ശ്രമിക്കാതെ സ്റ്റേഡിയത്തിൽ തന്നെ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കായിക മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, സ്ഥലം എം.പി, എം.എൽ.എ, ജില്ല കലക്ടർ, എ.ഡി.എം, ആർ.ഡി.ഒ, നഗരസഭ ചെയർപേഴ്സൻ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകി. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ, രാഘവൻ മാണിക്കോത്ത്, ഇ.ടി.കെ. രാഘവൻ, വി. മോഹൻദാസ്, സി.വി. വിജയൻ, എടയത്ത് ശശീന്ദ്രൻ, പറമ്പത്ത് രവീന്ദ്രൻ, പാറോൽ നാണു, കൈതക്കൽ ജയകൃഷ്ണൻ, എൻ.എം. അഖിൽ, ആസാദ് സിങ്, ഷിജിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ടി.കെ. അജിത് സ്വാഗതവും സുനന്ദ് സുനിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story