Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലേരി എൽ.പി സ്കൂൾ...

പാലേരി എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പാലേരി എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
cancel
പാലേരി: പാലേരി എൽ.പി സ്കൂളിന് പുതുതായി പൂർത്തീകരിച്ച അഡ്വ. പി. ശങ്കരൻ സ്മാരക കെട്ടിടോദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിച്ചു. ഇതോടനുബന്ധിച്ച് നവീകരിച്ച ഓഫിസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ബാബുവും കമ്പ്യൂട്ടർ ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും ഉദ്ഘാടനം ചെയ്തു. അഡ്വ. പി. ശങ്കരന്റെ രണ്ടാം ചരമവാർഷിക ഉപഹാരമായി സ്കൂളിൽ സ്ഥാപിച്ച ലൈബ്രറി കുന്നുമ്മൽ എ.ഇ.ഒ ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാഠ്യപ്രവർത്തനത്തിന് മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരം മാനേജർ പ്രഫ. വി. സുധ സമ്മാനിച്ചു. മുൻകാല അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.പി. ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. വഹീദ പാറേമ്മൽ, എം.കെ. ഫാത്തിമ, എൻ.പി. ജാനു, കെ.എം. അഭിജിത്ത്, ബി.പി.ഒ വി.പി. നിദ, പി.എസ്. പ്രവീൺ കുമാർ, പി.കെ. നവാസ്, രവി പുതുക്കോട്ട്, ഇല്ലത്ത് മോഹനൻ, സി.കെ. ഷൈജൽ, ബാലൻ കിഴക്കയിൽ, എം.കെ. ഖാസിം, ചമ്പേരി കണാരൻ, കണ്ണോത്ത് ബാലൻ നായർ, എൻ.കെ. കൈലാസൻ, അനില തട്ടാങ്കണ്ടി, ഇ. ബിജു, ഇ.ജെ. മുഹമ്മദ് നിയാസ്, അശ്റഫ് ചാലിൽ, നജീറ അബ്ദുല്ല എന്നിവർ സംസാരിച്ചു. ഇസെഡ്.എ. സൽമാൻ സ്വാഗതവും വാഴയിൽ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. Photo: പാലേരി എൽ.പി സ്കൂൾ അഡ്വ. പി. ശങ്കരൻ സ്മാരക കെട്ടിടോദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story