Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:41 AM IST Updated On
date_range 26 Feb 2022 5:41 AM ISTവയോജന സഭ വടകര റെയിൽവെ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിക്കും
text_fieldsbookmark_border
വയോജനസഭ വടകര റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിക്കും വടകര: വയോജനങ്ങൾക്കുള്ള അവകാശങ്ങൾ ഓരോന്നായി പിൻവലിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തിൽ 28ന് വടകര റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ധർണ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു എന്നിവർ സംസാരിക്കും. 2007ൽ കേന്ദ്ര സർക്കാർ പാസാക്കിയ മെയിൻറനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരം 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങളാണ് നിയമപരമായി ലഭിച്ചത്. എന്നാൽ, ട്രെയിൻ യാത്രക്ക് ലഭിച്ചുകൊണ്ടിരുന്ന 40 ശതമാനം ടിക്കറ്റ് ഇളവ് താൽക്കാലികം എന്നപേരിൽ മരവിപ്പിച്ചു. ഇത് പൂർണമായും പിൻവലിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്. ഊന്നുവടി, വീൽചെയർ പദ്ധതിക്ക് അനുവദിച്ച തുക 10 ലക്ഷമായി വെട്ടിക്കുറച്ചതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എ.കെ. പീതാംബരൻ, ടി.കെ. രാജൻ, വി. രാജലക്ഷ്മി, വി.കെ. ദാമു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story