Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഷ്ടപരിഹാരം...

നഷ്ടപരിഹാരം ലഭിച്ചശേഷമേ വ്യാപാരസ്ഥാപനം ഒഴിയൂ -ഏകോപന സമിതി

text_fields
bookmark_border
കോഴിക്കോട്​: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ദേശീയപാത വികസനത്തിന്​ വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു​കൊടുക്കൂ എന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ​വൈസ്​ പ്രസിഡന്‍റ്​ കെ. അഹമ്മദ്​ ഷെരീഫ്​ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റിന്‍റെ ചുമതല ​വൈസ്​ പ്രസിഡന്‍റ്​ എം. അബ്​ദുൽ സലാം വടകരക്ക്​ നൽകി. എം. അബ്​ദുൽ സലാം അധ്യക്ഷത വഹിച്ചു. വി. സുനിൽകുമാർ, എ.വി.എം. കബീർ, കെ.എം. ഹനീഫ, എം. ഷാഹുൽ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത്​, മണിയോത്ത്​ മൂസ, ഏറത്ത്​ ഇക്​ബാൽ, എം.കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story