Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎട്ടരക്കിലോ...

എട്ടരക്കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കൽപറ്റ: വിൽപനക്കായി സൂക്ഷിച്ച 8.415 കിലോഗ്രാം കഞ്ചാവുമായി മേപ്പാടി സ്വദേശികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ. മേപ്പാടി വിത്തുകാട് ലൈൻവീട് പി.കെ. നിസിക് (25), റിപ്പൺ നെടുങ്കരണ പൂവൻചേരി നസീബ് (33), പഞ്ചമിക്കുന്ന് മുക്കുമ്മൽ ഹബീബ് (41) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. വയനാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിന്‍റെ നിർദേശ പ്രകാരം ജില്ല ലഹരി വിരുദ്ധ സേനാംഗങ്ങളും അമ്പലവയൽ സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലവയൽ തോമാട്ടുചാൽ പാമ്പ്ള എന്ന സ്ഥലത്തുള്ള വീട്ടിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. FRIWDL7 കഞ്ചാവുമായി പിടിയിലായ യുവാക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story