Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:36 AM IST Updated On
date_range 26 Feb 2022 5:36 AM ISTസിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി: വിജ്ഞാപനം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
കണ്ണൂര്‍: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ജെ.ടി.എസ് മുതല്‍ പ്ലാസ ജങ്ഷന്‍വരെയുടെ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി തള്ളിയത്. റോഡിന്റെ അലൈന്‍മെന്റ് ശാസ്ത്രീയപഠനമില്ലാതെ സ്ഥാപിത താൽപര്യത്തിന് വേണ്ടിമാത്രം തീരുമാനിച്ചതാണെന്ന് ഹരജിക്കാരായ എം.സി. മോഹനന്‍, സി. സുദേവ് എന്നിവർ ചൂണ്ടിക്കാട്ടി. റവന്യൂ അധികൃതര്‍ സ്ഥലങ്ങൾ കൈയേറ്റം കാണിക്കുകയാണെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം നിയമവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ഹരജി. റോഡിന്റെ സർവേ നടപടികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികൾ സര്‍ക്കാറിന് തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു. സര്‍ക്കാറിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡർ അഡ്വ. കെ.വി. മനോജ് കുമാര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story