Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:45 AM IST Updated On
date_range 25 Feb 2022 5:45 AM ISTതങ്കം റേച്ചലിന് സ്നേഹ വീടൊരുങ്ങി
text_fieldsbookmark_border
കോഴിക്കോട്: സംഗീതജ്ഞൻ എം.എസ്. ബാബുരാജ് കണ്ടെത്തി വളർത്തിയ പഴയകാല ഗായിക തങ്കം റേച്ചലിന് സ്നേഹവീടൊരുങ്ങി. അഴുക്കുചാൽ കരയിൽ വാടകവീട്ടിൽ ദുരവസ്ഥയിൽ കഴിഞ്ഞ അവർക്ക് 'സ്വരലയ'യുടെ ആഭിമുഖ്യത്തിലാണ് വീടൊരുക്കിയത്. നഗരത്തിൽ കാളൂർ റോഡിലാണ് സ്ഥലം വാങ്ങി വീട് നിർമിച്ചത്. ഫോട്ടോ ജേർണലിസ്റ്റ് പി. മുസ്തഫയുടെ ചിത്രമാണ് വീടുനിർമാണത്തിന് പ്രേരണയായത്. സ്ഥലം വാങ്ങാനും വീട് നിർമിക്കാനും ആവശ്യമായ പണം സംഭാവനയിലൂടെ കണ്ടെത്തി. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവരടക്കം ഉദ്യമത്തിൽ പങ്കാളികളായി. ഫെബ്രുവരി 26ന് വൈകീട്ട് മൂന്നിന് മുൻമന്ത്രി എം.എ. ബേബി വീടിന്റെ താക്കോൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story