Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യം തള്ളി റോഡ്...

മാലിന്യം തള്ളി റോഡ് നിർമാണം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു

text_fields
bookmark_border
മാലിന്യം തള്ളി റോഡ് നിർമാണം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു
cancel
പന്തീരാങ്കാവ്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് വീതി കൂട്ടുന്നതിന് വയൽ നികത്താൻ പ്ലാസ്റ്റിക് ഉൾ​െപ്പടെ മാലിന്യം കലർന്ന മണ്ണ് ഉപയോഗിക്കുന്നതിനെതിരെയും സ്വകാര്യ വ്യക്തികളുടെ വയൽ നികത്തി നൽകുന്നതിനെതിരെയും ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷധം. മാമ്പുഴ പാലത്തിന് സമീപമാണ് വലിയ തോതിൽ മാലിന്യം തള്ളി റോഡ് നിർമിക്കുന്നതായും ഡാറ്റാബാങ്കിൽ പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടൽകാട് നിറഞ്ഞ ചതുപ്പ്ഭൂമി നികത്തികൊടുക്കുന്നതായും പരാതി ഉയർന്നത്. 200 ഓളം ലോഡ് കെട്ടിടാവശിഷ്ടങ്ങളും പഴകിയ മരക്കഷണങ്ങളും മാലിന്യവും തള്ളി റോഡ് നിരപ്പാക്കാൻ ശ്രമിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിൽ മണ്ണുമായി വന്ന ലോറികൾ തടഞ്ഞ് മടക്കി അയച്ചു. കണ്ടൽക്കാട് നിറഞ്ഞ ചതുപ്പുനിലം നികത്തിയതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ. നിത്യാനന്ദൻ, കെ.ടി. സേതുമാധവൻ, ഡി.എം. ചിത്രാകരൻ, കെ.ടി. പ്രബീഷ്, പ്രശാന്ത് ഈരാറ്റിൽ, സുരേഷ്, എം.പി.ഷിബുലാൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story