Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:45 AM IST Updated On
date_range 25 Feb 2022 5:45 AM ISTവേതനം വെട്ടി കുറച്ചു; ഒളവണ്ണയിൽ ആശ വർക്കർമാർ പ്രതിഷേധിച്ചു
text_fieldsbookmark_border
ഒളവണ്ണ : ഓണറേറിയം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശ വർക്കർമാർ പ്രതിഷേധിച്ചു. ഡിസംബറിലെ ഓണറേറിയം ലഭിച്ചപ്പോളാണ് 600 രൂപ മുതൽ 1200 രൂപയോളം കുറവുള്ളതായി കണ്ടത്. 40 ആശ വർക്കർമാരാണ് ഒളവണ്ണയിലുള്ളത്. 6000 രൂപയാണ് ഇവരുടെ ഓണറേറിയം. 14 പേരുടെ തുകയിലാണ് കുറവുള്ളത്. വേതനം വെട്ടിക്കുറച്ച നടപടി തിരുത്തിയില്ലെങ്കിൽ പ്രതിേഷധം സംഘടിപ്പിക്കുമെന്ന് ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സൗത്ത് ഏരിയ കമ്മറ്റി ഭാരവാഹികൾ അറീയിച്ചു. ടി. റസീന, എ.വി. പ്രീതി, കെ. കോമളവലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story