Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:44 AM IST Updated On
date_range 25 Feb 2022 5:44 AM ISTപ്രവേശനത്തിൽ സാമ്പത്തിക സംവരണം പാലിക്കാത്ത കോളജുകൾക്കെതിരെ നടപടി
text_fieldsbookmark_border
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്കുള്ള (ഇ.ഡബ്ല്യു.എസ്) സംവരണ സീറ്റിൽ ബിരുദ പ്രവേശനത്തിൽ മറ്റ് വിഭാഗക്കാരെ പ്രവേശിപ്പിച്ച കോളജുകൾക്കെതിരെ കാലിക്കറ്റ് സർവകലാശാല നടപടിക്കൊരുങ്ങുന്നു. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പി.വി.സി ഡോ. എം. നാസറിന്‍റെ നേതൃത്വത്തിൽ ഉപസമിതി അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. കോളജ് പ്രിൻസിപ്പൽമാരെ വിളിച്ചുവരുത്തി തെളിവെടുപ്പും നടത്തി. 2020- 2 1 വർഷത്തെ പ്രവേശനമാണ് പരിശോധിച്ചത്. പ്രവേശന സമയത്ത് ഹാജരാക്കേണ്ട ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വാങ്ങാതെയാണ് പത്ത് കോളജുകൾ സംവരണ സീറ്റിൽ പ്രവേശനം നടത്തിയത്. 17 വിദ്യാർഥികളാണ് അനർഹമായ രീതിയിൽ പ്രവേശനം നേടിയത്. ഇവരെ അതത് കോളജുകളിലെ അർഹമായ സീറ്റുകളിലേക്ക് മാറ്റാനും നിർദേശം നൽകി. 10,000 മുതൽ 20,000 രൂപ വരെ ഫൈൻ കോളജുകളിൽ നിന്ന് ഈടാക്കാൻ ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാറും സർവകലാശാലയും നൽകിയ സംവരണ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കോളജുകളിലെ പ്രവേശന നടപടികളെന്ന് ഉറപ്പു വരുത്താൻ കോളജുകളിൽ പരിശോധന നടത്തണമെന്ന ശിപാർശയുമുണ്ട്. ക്രമക്കേട് ആവർത്തിക്കുന്ന കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്ന ശിപാർശയടങ്ങിയ റിപ്പോർട്ട് അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story