Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:43 AM IST Updated On
date_range 25 Feb 2022 5:43 AM ISTകൊടുവള്ളി മണ്ഡലത്തിന് സമഗ്രവികസന റിപ്പോർട്ട് തയാറാക്കും
text_fieldsbookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലെയും ആറ് പഞ്ചായത്തുകളിലും ഏറ്റവും പ്രധാന്യമുള്ളതും ദീർഘകാലമായി ജനകീയ ആവശ്യമായി ഉയർന്നു വന്ന വിഷയങ്ങളും മറ്റു ജനകീയ ആവശ്യങ്ങളും ഉൾപ്പെടുത്തി സമഗ്രവികസനരേഖ തയാറാക്കി സ്ഥലം എം.പിക്കും എം.എൽ.എക്കും ത്രിതല പഞ്ചായത്തുകൾക്കും സമർപ്പിക്കുമെന്ന് മലബാർ െഡവലപ്മൻെറ് ഫോറം ഭാരവാഹികൾ പറഞ്ഞു. എം.പിയുടെയും എം.എൽ.എയുടെയും സാന്നിധ്യത്തിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെയും അംഗങ്ങളെയും പങ്കെടുപ്പിച്ച് സെമിനാർസംഘടിപ്പിക്കും. മുനിസിപ്പാലിറ്റിയിലും മറ്റ് ഗ്രാമപഞ്ചായത്തുകളിലും യോഗം ചേരും. മാർച്ച് 11ന് താമരശ്ശേരി വ്യാപാരഭവനിൽ ചേരുന്ന പഞ്ചായത്ത് തല പ്രതിനിധികളുടെ യോഗം സമഗ്രവികസനരേഖ ചർച്ച ചെയ്യും. എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫ്രിഡാ പോൾ ഉദ്ഘാടനം ചെയ്തു. ഹാഫിസ് റഹ്മാൻ അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി, പി.കെ. ഫസ്ല ബാനു പി.കെ , മാർഗരറ്റ് ബോബി ,സലിം നെച്ചൂളി, അനീസ് റഹ്മാൻ, ഷംസീർ എടവലം എന്നിവർ സംസാരിച്ചു. നൗഷാദ് ചെമ്പറ സ്വാഗതവും ജ്യോതി ജി. നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story