Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

വിവാഹാഘോഷത്തോടനുബന്ധിച്ച ആഭാസങ്ങൾക്കെതിരെ പഞ്ചായത്ത്

text_fields
bookmark_border
വിവാഹാഘോഷത്തോടനുബന്ധിച്ച ആഭാസങ്ങൾക്കെതിരെ പഞ്ചായത്ത്
cancel
വേളം: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലായ്മ ചെയ്യാനും വിവാഹ ആഘോഷങ്ങളുടെ ഭാഗമായ ആഭാസങ്ങൾ ഇല്ലാതാക്കാനും വേളം ഗ്രാമ പഞ്ചായത്ത് കർമ പരിപാടികൾ തയാറാക്കി. ജനപ്രതിനിധികൾ, പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, സ്കൂൾ അധികൃതർ യുവജന പ്രതിനിധികൾ എന്നിവരുടെ യോഗം കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. വിമുക്തി പ്രവർത്തനം സജീവമാക്കുക, വാർഡ് തല ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, ലഹരിവിരുദ്ധ പ്രചാരണത്തിനു പോസ്റ്റർ മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തുക, എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് , സൈക്കിൾ റാലി തുടങ്ങിയ പരിപാടികൾ ഘട്ടം ഘട്ടമായി നടത്താനും തീരുമാനിച്ചു. ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ടി. രമേശ്, ടി.പി. അനീഷ് കുമാർ, ടി.വി. കുഞ്ഞിക്കണ്ണൻ, കെ.സി. മുജീബ് റഹ്മാൻ, പി.എം. കുമാരൻ, ഇ.കെ. കാസിം, പറമ്പത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story