Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഗന്ധഗിരിയിൽ അമ്മയും...

സുഗന്ധഗിരിയിൽ അമ്മയും മകനും മരിച്ച നിലയിൽ

text_fields
bookmark_border
വൈത്തിരി (വയനാട്​): സുഗന്ധഗിരി അമ്പതേക്കറിൽ ആദിവാസി വയോധികയേയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അമ്പതേക്കറിലെ ശാന്ത (62), മകൻ മഹേഷ്​ (32) എന്നിവരെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ശാന്തയുടെ മൃതദേഹം വീടിനുള്ളിൽ തറയിലും മഹേഷ്​ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ശാന്തയുടെ ശരീരത്തിൽ പൊലീസ് രക്തം കണ്ടെത്തിയിരുന്നു. തുടർന്ന് വൈത്തിരി പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തു. വ്യാഴാഴ്ച രാവിലെയാണ്​ അയൽവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന്​ പൊലീസ്​ വ്യക്​തമാക്കി. ബൊമ്മനാണ് ശാന്തയുടെ ഭർത്താവ്. ഇയാൾ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസം. മഹേഷിന്‍റെ സഹോദരങ്ങൾ: രമേശ്​, സുരേഷ്​, കൃഷ്​ണൻകുട്ടി. THUWDD4 Santha ശാന്ത (മകന്‍റെ ഫോട്ടോ ലഭിച്ചിട്ടില്ല).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story