Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:31 AM IST Updated On
date_range 25 Feb 2022 5:31 AM ISTഎജുക്കേഷനല്‍ കോണ്‍ക്ലേവ് ഇന്നു മുതൽ
text_fieldsbookmark_border
കോഴിക്കോട്: ദയാപുരം വിമൻസ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ നടത്തുന്ന എജുക്കേഷനല്‍ കോണ്‍ക്ലേവ് വെള്ളിയാഴ്ച തുടങ്ങും. കോവിഡ് കാലത്തെ സാമൂഹികാവസ്ഥ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളും പോരായ്മകളും സ്ത്രീജീവിതങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉദ്ഘാടന സന്ദേശം നല്‍കുമെന്ന് വിദ്യാർഥിനി യൂനിയൻ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനം ശനിയാഴ്ച കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജൂലിയ തോമസ്, ഫാത്തിമ ഷഹദ, ആമില ഫിദ, ടി.കെ ദേവദത്ത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ശിൽപശാല മൂന്നിന് കോഴിക്കോട്: സി.ബി.എസ്.ഇ സ്‌കൂളുകളുടെ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമായി കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം മൂന്നിന് വെള്ളിമാടുകുന്നിലെ ജെ.ഡി.ടിയില്‍ ഏകദിന ശില്‍പശാല നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. എ. കുട്ട്യാലിക്കുട്ടി, ജനറല്‍ സെക്രട്ടറി നിസാര്‍ ഒളവണ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ എണ്‍പതിലേറെ വരുന്ന സ്‌കൂളുകളുടെ മാനേജര്‍മാരും പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കുന്ന ശില്‍പശാല സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്‍ ഉദ്ഘാടനം ചെയ്യും. ശില്‍പശാലയില്‍ പങ്കെടുക്കാൻ 9447283235, 9947017187 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. കെ. അബ്ദുല്‍ ഖാദര്‍, പി.എസ് ഹസ്സന്‍കോയ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കാൻ ശ്രമിക്കുന്നതായി പരാതി കോഴിക്കോട്: പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനിൽ കെ. പുതിയശാലയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കാൻ ശ്രമിക്കുന്നതായി പരാതി. തലശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി എന്ന നിലയിലാണ് പ്രചാരണം നടത്തുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.കെ മുനീർ എം.എൽ.എക്കൊപ്പമുള്ള അനിലിന്‍റെ ഫോട്ടോയാണ് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. 'പൊളിറ്റിക്കൽ വോയ്സ്' എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിൽ റിയാസ് എന്നയാളാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story