Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടിയത്തൂരിൽ സെവൻസ്...

കൊടിയത്തൂരിൽ സെവൻസ് ഫുട്‌ബാൾ രണ്ടു മുതൽ

text_fields
bookmark_border
കൊടിയത്തൂരിൽ സെവൻസ് ഫുട്‌ബാൾ രണ്ടു മുതൽ
cancel
കൊടിയത്തൂർ: കൊടിയത്തൂർ ജനകീയ കൂട്ടായ്മയും യങ് സ്റ്റാർ കാരക്കുറ്റിയും സംയുക്തമായി നടത്തുന്ന മൂന്നാമത് അഖില കേരള ഫ്ലഡ്‍ലിറ്റ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് മാർച്ച് രണ്ടു മുതൽ കൊടിയത്തൂർ പഞ്ചായത്ത് ഇതിഹാസ് സ്റ്റേഡിയത്തിൽ നടക്കും. ഗാലറി കാൽനാട്ടൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.എ. അബ്ദുൽ അസീസ് ആരിഫ് നിർവഹിച്ചു. എ.പി. റിയാസ്, സുനിൽ കാരക്കുറ്റി, സി.കെ. സലാം ഇർഷാദ് കൊളായ്, കെ.കെ.സി. നാസർ, വി. അഹമ്മദ്, സി.പി. അസീസ് കുഞ്ഞോയി, സി.കെ. കാദർ എന്നിവർ സംബന്ധിച്ചു. വെറ്ററൻസ് ഫുട്‌ബാളും 18 വയസ്സിനു താഴെയുള്ളവർക്കായി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. kdr1 കൊടിയത്തൂരിൽ നടക്കുന്ന ഫുട്‌ബാൾ മത്സരത്തിലെ ഗാലറി കാൽനാട്ടൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.എ. അബ്ദുൽ അസീസ് ആരിഫ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story