Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:43 AM IST Updated On
date_range 24 Feb 2022 5:43 AM ISTഷഫീഖ് ചോഴിയക്കോടിനെ വേട്ടയാടാൻ അനുവദിക്കില്ല - സോളിഡാരിറ്റി
text_fieldsbookmark_border
കോഴിക്കോട്: ഭൂസമര നേതാവ് ഷഫീഖ് ചോഴിയക്കോടിനെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദലിതുകളും ആദിവാസികളും അടങ്ങുന്ന പിന്നാക്ക വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യമായ ഭൂമിക്കുവേണ്ടിയുള്ള സമരത്തിന് നേതൃത്വം നൽകുന്നവരെ വേട്ടയാടുകയാണ്. ഭൂമി പ്രശ്നം അഭിമുഖീകരിക്കാതെ പാർപ്പിടപ്രശ്നം മാത്രമായി ചുരുക്കി കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് കക്കോടി, വൈസ് പ്രസിഡന്റ് അമീൻ മുയിപ്പോത്ത്, സഫീർ ചെറുവാടി, സാബിർ മുസഫർ തങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story