Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറവകള്‍ക്ക്...

പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി കുരുന്നുകള്‍

text_fields
bookmark_border
പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി കുരുന്നുകള്‍
cancel
കൊടിയത്തൂര്‍: പുനഃപ്രവേശനദിനത്തില്‍ ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ കുരുന്നുകള്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടം സ്ഥാപിച്ചു. സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയത് കാരണം കൂട് നഷ്ടപ്പെട്ട കിളികള്‍ക്കായി 'ഇത്തിരി വെള്ളം ഒത്തിരി നന്മ' പേരില്‍ സ്‌കൂളിലെ വിദ്യാര്‍ഥികൾ വീടുകളില്‍ തണ്ണീര്‍ക്കുടമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ ഇര്‍ഫാന്റെ മകനും ഹെവന്‍സ് വിദ്യാര്‍ഥിയുമായ ഹമദ് സൈര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളായ അസ് വ കെ, ഫാത്തിഹ തെഹ്‌നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ടി.കെ. സുമയ്യ, സാലിം ജീറോഡ്, പി. അബ്ദുസ്സത്താര്‍, സൈഫുന്നിസ റശീദ്, ഹസീന തൃക്കളയൂര്‍, കെ.ജി. ശാഹിന എന്നിവര്‍ സംസാരിച്ചു. kdr3 പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി ഉദ്ഘാടനം ഗോതമ്പറോഡ് ഹെവന്‍സ് പ്രീസ്‌കൂളില്‍ ഒളിമ്പ്യന്‍ ഇര്‍ഫാന്റെ മകന്‍ ഹമദ് സൈര്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story